തിരുനാള്‍ ആഘോഷിച്ചു
Saturday, August 29, 2015 9:19 AM IST
ബംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. തിരുനാളിനു തുടക്കം കുറിച്ച ഓഗസ്റ്റ് ഒമ്പതു മുതല്‍ 14 വരെ ദിവ്യബലി, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോയ് വാഴപ്പള്ളി എംഎസ്എഫ്എസ്, ഫാ. സിജോ ഓലിക്കല്‍ എംഎസ്എഫ്എസ്, ഫാ. ജോഷി കോട്ടയ്ക്കല്‍ വിസി, ഫാ. ജോസ് കോകണ്ടത്തില്‍ എംഎസ്എഫ്എസ്,ഫാ. സുനില്‍ പള്ളിപൈക, ഫാ. മാത്യു പുതുപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. 15 നു ഉച്ചകഴിഞ്ഞ് 3.30 ന് ആരാധന, കൊടിയേറ്റ് എന്നിവയ്ക്ക് ഇടവക വികാരി ഫാ. ബിനു കുന്നത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. 4.45 ന് ദിവ്യബലിക്കും നൊവേനയ്ക്കും എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു.

ആറിനു ജപമാല പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവയ്ക്ക് ഫാ. റിജു വാഴപ്പറമ്പില്‍ എംഎസ്എഫ്എസ് മുഖ്യകാര്‍മികത്വം വഹിച്ചു. 6.30ന് ഇടവകദിനാഘോഷം 'ഇയര്‍ 2015' എന്നിവ നടന്നു. പ്രധാന തിരുനാള്‍ ദിവസമായിരുന്ന 16നു രാവിലെ 9.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയംഅതിരൂപതാജുഡീഷല്‍ വികാരി ഫാ. ജെയ്മോന്‍ ചേന്നാംകുഴി തിരുനാള്‍ സന്ദേശം നല്കി. 11.30ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും ഗില്‍ബര്‍ട്ട് ഭവന്‍ റെക്ടര്‍ ഫാ. മൈക്കില്‍ കണ്ണാലഒഎസ്ബിയുടെ കാര്‍മികത്വത്തില്‍ നടന്നു.

12.15ന്കെസിവൈഎല്‍ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചയ്ക്ക് ഒന്നിന് ഊട്ടുനേര്‍ച്ചയും നടന്നു. പരിപാടികള്‍ക്ക് വികാരി ഫാ.ബിനു കുന്നത്ത്,സഹവികാരി ഫാ.തോമസ്കൊച്ചുപുത്തന്‍പുരയില്‍,ബികെസിഎ ഭാരവാഹികള്‍എന്നിവര്‍നേതൃത്വംനല്കി.