നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ ഓണാഘോഷം സെപ്റ്റംബര്‍ 12 ന്
Monday, August 31, 2015 2:59 AM IST
ഫ്രീമോണ്ട്, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 12 ശനിയാഴ്ച രാവിലെ പതിനൊന്നു മുതല്‍ നാലു വരെ നടക്കും. ഫ്രീമോണ്ടിലെ ലോസ് സെറിറ്റൊസ് കമ്മ്യൂണിറ്റി സെന്റരില്‍ വച്ച് നടക്കുന്ന ആഘോഷത്തില്‍ ഓണസദ്യയും പലവിധ കലാപരിപാടികളും കുട്ടികളുടെ മത്സരങ്ങളും ഉണ്ടാകുമെന്നു സംഘാടകര്‍ അറിയിച്ചു. ഓണസദ്യക്ക് രവിശങ്കര്‍ മേനോനും അജീഷ് നായരും നേതൃത്വം നല്‍കും. ഇരുന്നൂറോളം പേര്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന പരിപാടിക്ക് നൂറിലധികം അംഗങ്ങള്‍ ഇപ്പോള്‍ തന്നെ രജിസ്റര്‍ ചെയ്തു കഴിഞ്ഞതായി പ്രസിഡന്റ് രാജേഷ് നായര്‍ അറിയിച്ചു.

തിരുവാതിരയും മറ്റു കേരളീയ നൃത്തങ്ങള്‍ക്കും പുറമേ ഓണപ്പാട്ടുകള്‍ ഉള്‍പ്പെടുന്ന സംഗീത പരിപാടികളും അരങ്ങേറും. വടംവലി ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളും അവേശമാകും. കലാപരിപാടികള്‍ സ്മിത നായരും സ്വപ്ന പിള്ളയും ചേര്‍ന്നാണ് സംയോജിപ്പിക്കുന്നത്. കായിക മത്സരങ്ങള്‍ക്ക് വിനോദ് മേനോനും അനൂപ് മേനോനും നേതൃത്വം നല്കും.

കൂടുതല്‍ വിവരങ്ങള്‍ സംഘടനയുടെ വെബ് സൈറ്റ് ംംം.ിമശൃ.ീൃഴ ഇല്‍ ഉണ്ട്. മറ്റ് വിശദാംശങ്ങള്‍ക്കായി രാജേഷ് നായര്‍ (408 203 1087) മനോജ് പിള്ള (408 398 3130) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം