മുഞ്ഞനാട്ട് തോമസ് ചാണ്ടി നിര്യാതനായി
Monday, August 31, 2015 6:09 AM IST
ഡാളസ്: റാന്നി കരികുളം മുഞ്ഞനാട്ട് തോമസ് ചാണ്ടി (78) ഡാളസില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ് 31നു (തിങ്കള്‍) രാവിലെ ഒമ്പതിന് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച് തുടര്‍ന്ന് സംസ്കാരം കോപ്പലിലെ റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെമിത്തേരിയില്‍.

ഭാര്യ മേരിക്കുട്ടി റാന്നി തിയാടിക്കല്‍ പാലയ്ക്കാമണ്ണില്‍ കുടുംബാംഗം.

മക്കള്‍: ആനി ഏബ്രഹാം (ഹൂസ്റണ്‍), അലക്സ് തോമസ് (ഡാളസ്), മേരി ഏബ്രഹാം, എലിസബത്ത് ജോസഫ്, മാത്യു തോമസ് (മൂവരും ഹൂസ്റണ്‍). മരുമക്കള്‍: ഷാജി ഏബ്രഹാം ഒറവക്കുഴിയില്‍, മാറാടി (മൂവാറ്റുപുഴ), ടിറ്റി തോമസ് ഓലിയാംകുന്നേല്‍ (കോതമംഗലം), ജിജി ഏബ്രഹാം കുരിശിങ്കല്‍, കരിമ്പന്‍ (ഇടുക്കി), ജെലോ ജോസഫ് കാരമല (പെരുമ്പാവൂര്‍), ടിന്റു തോമസ് മേലേക്കുറ്റ് (മല്ലപ്പള്ളി).

പരേതന്‍ രണ്ടു പതിറ്റാണ്േടാളം മിലിട്ടറിയില്‍ സേവനം ചെയ്തിട്ടുണ്ട്. 1988 ലാണ് അമേരിക്കയിലേക്കു കുടിയേറിയത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍