പ്രഫ. പി.ജെ. കുര്യനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി
Monday, August 31, 2015 6:12 AM IST
ന്യൂയോര്‍ക്കില്‍: രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യനെ ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഐഎന്‍ഒസി ദേശീയ ഭാരവാഹികളും കേരള ചാപ്റ്റര്‍ (ഒഐസിസി) ഭാരവാഹികളും നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ്, വര്‍ഗീസ് തെക്കേക്കര, ടി.എസ്. ചാക്കോ, യു.എ. നസീര്‍, ജയചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

സെപ്റ്റംബര്‍ മൂന്നിനു ന്യൂയോര്‍ക്കില്‍ ഒഐസിസി (ഐഎന്‍ഒസി കേരള ചാപ്റ്റര്‍) നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ പ്രഫ. പി.ജെ. കുര്യനു സ്വീകരണം നല്‍കും. ക്വീന്‍സിലുള്ള വേള്‍ഡ്സ് ഫെയര്‍ മറീന ബാങ്ക്വറ്റ് ഹാളിലാണു സ്വീകരണ സമ്മേളനം.

വിവരങ്ങള്‍ക്ക്: ഒഐസിസി നോര്‍ത്ത് അമേരിക്ക ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ 631 796 0064, ഐഎന്‍ഒസി നാഷണല്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം 917 544 4137, ജയചന്ദ്രന്‍ (പ്രസിഡന്റ്) 631 893 3043, യു.എ. നസീര്‍ (ജനറല്‍ സെക്രട്ടറി) 516 225 1502, ജോസ് തെക്കേടം (കേരള ചാപ്റ്റര്‍ ട്രഷറര്‍) 917 291 0499, ലീല മാരെട്ട് (വനിതാ ഫോറം ചെയര്‍) 646 539 8443, ജോസ് ചാരുംമ്മൂട് (നാഷണല്‍ ട്രഷറര്‍) 914 282 0422, വര്‍ഗീസ് തെക്കേക്കര (എക്സിക്യൂട്ടിവ്) 516 502 5065. വൈസ് പ്രസിഡന്റ് മാത്യു ജോര്‍ജ്, ഐഎന്‍ഒസി വൈസ് ചെയര്‍മാന്‍ സാക്ക് തോമസ്, സജി കരിമ്പന്നൂര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരുമായി ബന്ധപ്പെടുക.