ഡാളസില്‍ ഡബ്ള്യുഎംസി സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, August 31, 2015 6:14 AM IST
ഡാളസ്: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഇന്ത്യയുടെ 69-ാമത് സ്വാതന്ത്യ്രദിനം ആഘോഷിച്ചു.

ഓഗസ്റ് 16നു കരോള്‍ട്ടണ്‍ ലാല്‍ പിലാ റസ്ററന്റില്‍ കൂടിയ സമ്മേളനത്തില്‍ ഡബ്ള്യുഎംസി അമേരിക്ക റീജണ്‍ ചെയര്‍മാന്‍ ജോണ്‍സന്‍ തലച്ചല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഡാളസ് പ്രൊവിന്‍സ്, നോര്‍ത്ത് ടെക്സസ് പ്രൊവിന്‍സ്, ഡിഎഫ്ഡബ്ള്യു പ്രൊവിന്‍സ് എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് വര്‍ഗീസ് മാത്യു, സിസില്‍ ചെറിയാന്‍, ഷാജി രാമപുരം എന്നിവര്‍ സദസിനെ അഭിസംബോധന ചെയ്തു.

ലോക മലയാളി കൌണ്‍സിലിനെ പ്രതിനിധീകരിച്ച് ഗോപാലപിള്ള, സംഘടനയുടെ ഒത്തൊരുമിച്ചുള്ള ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യക്തമായ രൂപരേഖകള്‍ നല്‍കി. ഡാളസ് പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് ഫിലിപ്പ് തോമസ് ആശംസ നേര്‍ന്നു. ഡാളസ് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ പരിപാടി നയിച്ചതിനൊപ്പം ഏവര്‍ക്കും നന്ദിയും പറഞ്ഞു. ഡിന്നറോടെ യോഗം സമാപിച്ചു.

സംഘടനയുടെ സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ ആറിനു (ഞായര്‍) ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍