മഹാത്മാഗാന്ധിപാര്‍ക്കില്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Monday, August 31, 2015 6:15 AM IST
ഇര്‍വിംഗ്: മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ ഇര്‍വിംഗ് ഗാന്ധി പാര്‍ക്കില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു.

ഓഗസ്റ് 15നു രാവിലെ ഒമ്പതിനു ഭജന്‍ ആലാപനത്തോടെ പരിപാടികള്‍ ആരംഭിച്ചു. സീനിയര്‍ സിറ്റിസണ്‍സ്, വിമുക്തഭടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എംജിഎംഎന്‍ടി പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ ദേശീയ പതാക ഉയര്‍ത്തി. ഡോ. ശ്രീനിവാസ്, സുനില്‍ മയിന്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ സ്വാതന്ത്യ്രദിനത്തിന്റെ ചരിത്ര പശ്ചാത്തലവും ഇന്ത്യ കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി 69 വര്‍ണങ്ങളിലുള്ള ബലൂണ്‍ പറപ്പിച്ചു. ശബ്നം മോഡ്ഗില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍