ആര്‍കെ പുരം ദേവാലയത്തില്‍ എട്ടുനോമ്പാചരണം
Monday, August 31, 2015 8:19 AM IST
ന്യൂഡല്‍ഹി: മാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ചു ആര്‍കെ പുരം സെന്റ് തോമസ് ലാറ്റിന്‍ പള്ളിയിലും സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയിലും എട്ടു നോമ്പാചരണം നടത്തുന്നു.

സെന്റ് തോമസ് ലാറ്റിന്‍ പള്ളിയില്‍ ദിവസവും വൈകുന്നേരം 6.30നു ജപമാല, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. അഞ്ച്, ആറ് (ശനി, ഞായര്‍) തീയതികളില്‍ വൈകുന്നേരം ആറിനു ജപമാല, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. സമാപനദിനമായ എട്ടിന് വൈകുന്നേരം ആറിന് ജപമാല, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ എട്ടു നോമ്പാചരണം ഓഗസ്റ് 31നു വൈകുന്നേരം 6.45നു ബര്‍സാപുരിയിലുള്ള സെന്റ് പീറ്റേഴ്സ് ഭവനത്തില്‍ നടക്കും. ദിവസവും വൈകുന്നേരം 6.45നു ജപമാല, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. ആറിനു രാവിലെ സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തില്‍ രാവിലെ 10ന് ജപമാല, വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. മാതൃജ്യോതിസിന്റെ നേതൃത്വത്തില്‍ നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും. സമാപന ദിനമായ എട്ടിനു വൈകുന്നേരം 6.45ന് ജപമാല, വിശുദ്ധ കുര്‍ബാന, നേര്‍ച്ച വിതരണം എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്