ഇസ്ലാഹി മദ്രസകള്‍ സെപ്റ്റംബര്‍ നാലിന് ആരംഭിക്കുന്നു
Monday, August 31, 2015 8:21 AM IST
കുവൈറ്റ്: വളരുന്ന തലമുറക്ക് വിശ്വാസത്തിന്റെ വെളിച്ചവും അറിവിന്റെ മധുരവും പകര്‍ന്നു കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 20 വര്‍ഷത്തിലേറെയായി കുവൈറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാഹി മദ്രസകള്‍ വേനല്‍ അവധിക്കുശേഷം 2015-16 വര്‍ഷത്തെ ക്ളാസുകള്‍ സെപ്റ്റംബര്‍ നാലിനു (വെള്ളി) തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് സെന്റര്‍ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് അറിയിച്ചു.

അബാസിയ, സാല്‍മിയ, ഫഹാഹീല്‍, ഫര്‍വാനിയ, ജഹറ എന്നിവിടങ്ങളില്‍ വ്യവസ്ഥാപിതമായ സിലബസോടെ ആധുനിക ക്ളാസ് റൂം സൌകര്യങ്ങളോടെയും മികച്ച പഠനാന്തരീക്ഷത്തിലും ഖുര്‍ആന്‍ പഠനത്തിനും ഇസ്ലാമിക വിശ്വാസ, അനുഷ്ഠാന, സ്വഭാവ, സംസ്കാര, ചരിത്ര പഠനത്തിനും പുറമെ അറബി, മലയാള ഭാഷാ പഠനത്തിനും വിദഗ്ദരും പരിചയ സമ്പന്നരുമായ അധ്യാപകന്മാരുടെ നേതൃത്വത്തിലാണ് ക്ളാസുകള്‍ നടക്കുന്നത്. കൂടാതെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്ന് വിദ്യാഭ്യാസ പദ്ധതി (ഇഞഋ) ക്ളാസുകള്‍ ഇതോടൊപ്പം പ്രവര്‍ത്തിച്ചുവരുന്നു. ഫഹാഹീല്‍, സാല്‍മിയ, ഫര്‍വാനിയ എന്നീ മദ്രസകള്‍ അതാത് പ്രദേശങ്ങളിലെ ദാറുല്‍ ഖുര്‍ആനുകളിലും അബാസിയ മദ്രസ സെന്‍ട്രല്‍ സ്കൂളിലും ജഹറ മദ്രസ വാഹ റൌണ്ട് എബൌട്ടിനും റത്താം മസ്ജിദിനും സമീപത്തുള്ള മദ്റസത്തു സുമയ്യയിലും ആണ് പ്രവര്‍ത്തിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ യഥാക്രമം രാവിലെ എട്ടു മുതല്‍ 10.30 വരെയും 8.30 മുതല്‍ 12 വരെയും നടക്കുന്ന മദ്രസകളിലേക്ക് കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും വാഹന സൌകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 97557018, 60617889, 24342948, 23915217.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍