ഓണാഘോഷം നടത്തി
Monday, August 31, 2015 8:25 AM IST
ബംഗളൂരു: സുവര്‍ണകര്‍ണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ തിരുവോണദിനത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

ലിംഗരാജപുരം കാംപസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30ന് പൂക്കളമത്സരത്തോടെ പരിപാടികള്‍ക്കു തുടക്കമായി.

തുടര്‍ന്ന് കമ്മനഹള്ളി ന്യൂകൈരളി ഫാമിലി റസ്റോറന്റുമായി സഹകരിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

ഉച്ചകഴിഞ്ഞ് കേരള സാഹിത്യവേദി അവാര്‍ഡ് ജേതാവ് വിദൂരന്‍ രാജേഷ് കുഞ്ചന്‍ സ്മാരകത്തിന്റെ ഓട്ടന്‍തുള്ളലും സോണ്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ തിരുവാതിരയും നൃത്തപരിപാടികളും അരങ്ങേറി.

തുടര്‍ന്ന് ഗായകന്‍ ഐസക്കിന്റെ നേതൃത്വത്തില്‍ ഗാനമേളയും നടന്നു. ചടങ്ങില്‍ പൂക്കളമത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.