വാര്‍ഷിക പൊതുയോഗം നടത്തി
Monday, August 31, 2015 8:26 AM IST
ബംഗളൂരു: സാന്തോം സൌഹാര്‍ദ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവിന്റെ വാര്‍ഷിക പൊതുയോഗം ധര്‍മാരാം സെന്റ് തോമസ് പാരിഷ് ഹാളില്‍ ചേര്‍ന്നു. പ്രസിഡന്റ് റവ.ഡോ. തോമസ് കല്ലുകളം സിഎംഐ അധ്യക്ഷത വഹിച്ചു. ലാഭേച്ഛ കൂടാതെ സാധാരണക്കാരുടെ സാമ്പത്തിക അഭിവൃദ്ധിക്ക് ഉതകുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഇനിയും സൊസൈറ്റിക്കു കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങില്‍ സൊസൈറ്റിയുടെ 11 പ്രമോട്ടര്‍മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. റവ.ഡോ തോമസ് കല്ലുകളം സിഎംഐ, ടി.ജെ ഇഗ്നേഷ്യസ്, കെ.എ. ഡേവിസ്, എ.സി. ചാക്കോ, ഫിലിപ് മാത്യു, എഫ്.വി. കാസ്ട്രോ, ഐസക് ഏബ്രഹാം, പി.വി. ജോഷി, കെ. ജോര്‍ജ്, ഷെറിന്‍ ദേവസി, അമ്മു മാത്യു എന്നിവരെയാണ് ആദരിച്ചത്.