റോക്ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളിയില്‍ മാതാവിന്റെ തിരുനാള്‍ 11, 12, 13 തീയതികളില്‍
Tuesday, September 1, 2015 6:02 AM IST
ന്യൂയോര്‍ക്ക്: വെസ്ലി ഹില്‍സിലുള്ള റോക്ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 11, 12, 13 തീയതികളില്‍ ഭക്തിപുരസരം ആഘോഷിക്കും.

11നു (വെള്ളി) വൈകുന്നേരം ഏഴിനു കൊടിയേറ്റ് ബ്രോങ്ക്സ് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി നിര്‍വഹിക്കും. തുടര്‍ന്നു ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കു ക്വീന്‍സ് സെന്റ് മേരീസ് പള്ളി വികാരി ഫാ. ലിഗോറി ജോണ്‍സ് കാര്‍മികത്വം വഹിക്കും.

12നു (ശനി) വൈകുന്നേരം ഏഴിനു ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റോക്ക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. റെനി കട്ടേല്‍ കാര്‍മികത്വം വഹിക്കും.

13നു (ഞായര്‍) വൈകുന്നേരം നാലിനു ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫ്ളോറിഡ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് മാളിയേക്കല്‍ കാര്‍മികത്വം വഹിച്ച് തിരുനാള്‍സന്ദേശം നല്‍കും.

ആദ്യ ദിനത്തിലെ പ്രസുദേന്തി സെന്റ് മേരീസ് വാര്‍ഡ് ആണ്. രണ്ടാം ദിനം ഇടവകാംഗങ്ങള്‍. മൂന്നാംദിനം ജോളി ജോസഫ്, ചാക്കോ ജോസഫ് (സിബി), വാണിയപ്പള്ളില്‍ കുടുംബം (ജോസഫ് വാണിയപ്പള്ളി), സണ്ണിച്ചന്‍ പടവുപുരക്കല്‍ എന്നിവരാണു പ്രസുദേന്തിമാര്‍.

വിവരങ്ങള്‍ക്ക്: ഫാ. തദ്ദേവൂസ് അരവിന്ദത്ത് (വികാരി) 8454909307, ജോര്‍ജ് എടാട്ടേല്‍ 8453540790, ഷാജന്‍ തോട്ടക്കര 8455486066, സാജന്‍ തോമസ് 8453210781, ഡെജി ഫിലിപ്പ്: 2013747080.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം