കൈരളി ഫുജൈറ ഈദ് - ഓണാഘോഷം 2015 സെപ്റ്റംബര്‍ നാലിന്
Tuesday, September 1, 2015 7:53 AM IST
ഫുജൈറ: ഈസ്റ് കോസ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ഈ വര്‍ഷത്തെ ഈദ് - ഓണാഘോഷം സെപ്റ്റംബര്‍ നാലിനു (വെള്ളി) ഫുജൈറ നാഷണല്‍ തെയെടറില്‍ നടക്കും.

രാവിലെ പൂക്കളവും സദ്യയും വിവിധ കലാപരിപാടികളുമായി ഒരു മുഴു ദിവസമാണ് ആഘോഷങ്ങള്‍ക്കു രൂപം നല്‍കിയിരിക്കുന്നത്. തിരുവാതിര, ഒപ്പന, വ്യത്യസ്തമായ നൃത്തങ്ങള്‍, ഗാനങ്ങള്‍, ഘോഷയാത്ര, ശിങ്കാരിമേളം, ഗാനമേളയും ഉണ്ടായിരിക്കും.

വൈകുന്നേരം ഏഴിനു നടക്കുന്ന ഘോഷയാത്രയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കും. പ്രവേശന ടിക്കറ്റ് കൈരളി ഫുജൈറ ഓഫീസില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 050 5255490, 056 4699640.