ശിവ ഫൈറ്റേഴ്സ് കരാട്ടെ ഡു വേനല്‍ക്കാല ഗ്രേഡിംഗ് സമാപിച്ചു
Tuesday, September 1, 2015 7:53 AM IST
മിസിസാഗ: വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച കരാട്ടെ ഗ്രേഡിംഗ് ടെസ്റ് ഓഗസ്റ് 29നു (ഞായര്‍) ബ്രിട്ടാണിയ റോഡിലുള്ള കരാട്ടെ സ്കൂളില്‍ സമാപിച്ചു.

കഴിഞ്ഞ ആറു മാസമായി വിവിധ ഇനം ബെല്‍റ്റുകളില്‍ പരിശീലനം നേടിവന്ന നിരവധി കുട്ടികള്‍ ടെസ്റില്‍ പങ്കെടുത്തു. ഓഗസ്റ് രണ്ടിനു നടത്തിയ ഒന്റാരിയോ കരാട്ടെ ടൂര്‍ണമെന്റിനു പുറമേ ആണ് ഗ്രേഡിംഗ് ടെസ്റ് നടത്തിയത്.

വിജയികളായ കുട്ടികള്‍ക്ക് മാസ്റര്‍ ശിവ വടിവേല്‍ വിവിധതരം ബെല്‍റ്റുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ശിവ ഫൈറ്റേഴ്സ് നടത്തുന്ന പതിമൂന്നാമത് ഗ്രേഡിംഗ് ടെസ്റ് ബ്രാംപ്ടന്‍ സെന്ററിലും സംഘടിപ്പിച്ചു. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനു കരാട്ടെ സഹായിക്കുമെന്ന് ഇന്‍സ്ട്രക്ടര്‍മാരായ തുഷെന്ത് തുരന്ഗിത് എന്നിവര്‍ അഭിപ്രായപ്പെട്ടു. നാലു വയസുമുതല്‍ മുതിര്‍ന്നവര്‍ക്കുവരെ പഠന സൌകര്യം സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ശിവ ഫൈറ്റേഴ്സിന്റെ വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും പഠന നിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് ഡബിള്‍ ബ്ളാക്ക് ബെല്‍റ്റ് വിന്നര്‍ കൂടിയായ വടിവേല്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള