ജയറാമും സംഘവും ന്യൂജേഴ്സിയിലേക്ക്, സ്റേജ് ഷോ 13-ന്
Wednesday, September 2, 2015 3:35 AM IST
ന്യൂജേഴ്സി: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അസ്വദിക്കത്തക്ക രീതിയിലുള്ള പുതുമയാര്‍ന്ന പരിപാടികളാല്‍, കേരളത്തിലെ ഓണക്കാലത്തിന്റെ എല്ലാ അനുഭൂതികളും ന്യൂജേഴ്സി മലയാളികളില്‍ ഉണര്‍ത്താന്‍ താരങ്ങളുടെ നിര തയാറെടുത്തു കഴിഞ്ഞു. ആസ്വാദകര്‍ കണ്ണും നട്ട് കാത്തിരിക്കുന്ന മെഗാഷോയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം.

സെപ്റ്റംബര്‍ 13-നു ന്യൂജേഴ്സിയിലെ ഫെലിഷിയന്‍ കോളേജ് ഓഡിറ്റൊറിയത്തില്‍ (എലഹശരശമി ഇീഹഹലഴല, 262 ട ങമശി ട, ഘീറശ, ചഖ 07644 ) സൂപ്പര്‍ നടന്‍ ജയറാം, നാദിര്‍ഷ, ബഡായി ബംഗ്ളാവ് ഇന്‍സ്റന്റ് കോമഡി താരങ്ങളായ രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹാസ്യതാരം പാഷാണം ഷാജി, ഗായകന്‍ ഉണ്ണിമേനോന്‍, പ്രിയാമണി, ഹരിശ്രീ യുസഫ്, ആര്യ, ഡെല്‍സി തുടങ്ങിയ താരങ്ങളുടെ തിളങ്ങുന്ന പ്രകടനത്തിനു വേദിയാവും.

ന്യൂജേഴ്സിയിലെ മൈക്കിള്‍ തോമസ്, ഡോ. ജോസഫ് പ്രസാദ്, ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ്, ഡോ. സോണിയ അബ്രഹാം, കുരിയന്‍ സ്കറിയ, കീഹശിമ എലൃിമിറല്വഗശൃരവിലൃ മുതലായവര്‍ സ്പോണ്‍സര്‍മാരായി കടന്നുവന്നിരിക്കുന്ന മെഗാഷോയ്ക് ഏഷ്യാനെറ്റ് ഡയറക്ടര്‍ രാജു പള്ളത്ത്, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ മധു രാജന്‍ കൊട്ടാരക്കര, സുനില്‍ ട്രൈസ്റാര്‍ എന്നിവര്‍ എല്ലാവിധഭാവുകങ്ങളും നേര്‍ന്നു.

ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക: സെ. ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം (ട. ആമശെഹശീഏൃലഴീൃശീ ഛൃവീേറീഃ ഇവൌൃരവ). ജോര്‍ജ് മാത്യു (ബൈജു) (732) 4294955, സിജു പോള്‍ (404) 9833808, വല്‍സന്‍ വര്‍ഗീസ് (908) 2855901, ഫിലിപ്പ് ജോഷ്വ (732) 2727365. കൂടുതല്‍ വിവരങ്ങള്‍ക്കു മാത്യു ജോസഫ് (ബിനു) (609) 6085571, സന്തോഷ് തോമസ് (848) 4481375. ന്യൂജേഴ്സിയില്‍ നിന്ന് ജോജി ഡാനിയേല്‍ (732) 6910975 അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം