മഹാനഗരത്തെ നാട്ടിന്‍പുറമാക്കി ഷിക്കാഗോയില്‍ ഗീതാമണ്ഡലത്തിന്റെ ഓണാഘോഷം
Wednesday, September 2, 2015 3:38 AM IST
ഷിക്കാഗോ: മഹാനഗരത്തിന്റെ മടിത്തട്ടില്‍ ഓണത്തുമ്പിയും ഓണത്തപ്പനും വിരുന്നെത്തി. ഷിക്കാഗോയിലെ ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളികളുടെ ഓണാഘോഷമാണ് ഗതകാലസ്മരണകളില്‍ പൂത്തുലഞ്ഞത്. കേരളത്തനിമയുടെ പ്രൌഢിയും പൈതൃകവും വിളിച്ചോതുന്ന തറവാടുവീടിനു സമാനമായ അന്തരീക്ഷത്തിലായിരുന്നു ഓണാഘോഷം. ഇതിനായി ഗീതാമണ്ഡലത്തിന്റെ അങ്കണംതന്നെയാണ് വേദിയായത്.

ഗീതാമണ്ഡലത്തില്‍ അംഗങ്ങളായവരുടെ വീടുകളില്‍ തന്നെയുണ്ടാക്കിയ പച്ചക്കറികളായിരുന്നു ഓണസദ്യയ്ക്ക് ഉപയോഗിച്ചിരുന്നത്. കെകൊട്ടികളി, തിരുവാതിരകളി, കോലുകളി, കുട്ടികളുടെ പന്തുകളി, തുമ്പിതുള്ളല്‍, കഥാപ്രസംഗം...അങ്ങനെ ഓര്‍മകളിലെ കലാലോകം അവര്‍ കണ്മുന്നില്‍ പുനഃസൃഷ്ടിച്ചു. ചെറിയ കുട്ടികള്‍ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കുടുംബങ്ങളിലെ മുതിര്‍ന്ന വരെല്ലാം ഇതില്‍ പങ്കെടത്തു.

ഗീതാമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍, സെക്രട്ടറി ബൈജു എസ്. മേനോന്‍, വൈസ് പ്രസിഡന്റ് രമാ നായര്‍, ട്രഷര്‍ അപ്പുക്കുട്ടന്‍, ജോയിന്റ് സെക്രട്ടറി ബിജു കൃഷ്ണന്‍, ജോയിന്റ് ട്രഷര്‍ ശിവ പ്രസാദ്, കമ്മിറ്റിയംഗങ്ങളായ ആനന്ദ് പ്രഭാകര്‍, വിശ്വനാഥന്‍ കട്ടക്കാട്ട്, നാരായണന്‍ കുട്ടപ്പന്‍ , രവി കുട്ടപ്പന്‍, അരവിന്ദ്പിള്ള, മിനി നായര്‍, നടരാജന്‍ കൃഷ്ണന്‍, അനിലാല്‍ ശ്രീനിവാസന്‍, ജയന്‍ മുളങ്ങാടു, തുടങ്ങിയവരും അംഗങ്ങളായ, രശ്മി ബൈജു, സജി പിള്ള, ശ്രീജകുമാര്‍, റോയ് അപ്പുകുട്ടന്‍, ജിതേന്ദ്ര കൈമള്‍, രവി നായര്‍, വിജയാ രവിന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇത്രവിപുലമായ രീതിയില്‍ വിത്യസ്തമായി ഓണാഘോഷം നടത്താന്‍ കഴിഞ്ഞതില്‍ എല്ലാ അംഗങ്ങള്‍ക്കും പ്രസിഡന്റ് ജയചന്ദ്രന്‍ നന്ദിപറഞ്ഞു. എന്താണ് ഓണമെന്ന് അമേരിക്കയിലെ വരും തലമുറയെ മനസിലാക്കിപ്പിക്കാനും ഇത്തരം ആഘോഷങ്ങള്‍ കൊണ്ടു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളിലും മലയാളത്തിന്റെ തനതു ശൈലിയില്‍ ഓണാഘോഷം സംഘടിപ്പിക്കാന്‍ കഴിയട്ടേയെന്നു സെക്രട്ടറി ബൈജു എസ്.മേനോന്‍ അഭിപ്രായപ്പെട്ടു. മിനി നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം