കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പ് വിതരണം സെപ്റ്റംബര്‍ ആറിന്
Wednesday, September 2, 2015 3:39 AM IST
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ സെപ്റ്റംബര്‍ ആറിനു (ഞായര്‍) വിതരണം ചെയ്യും. തിരുവനന്തപുരം പ്രസ്ക്ളബില്‍ രാവിലെ 11 നു നടക്കുന്ന ചടങ്ങ് സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവന്‍ ഉദ്ഘാടനം ചെയ്യും

കെഎച്ച്എന്‍എ ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഇന്റലിജന്‍സ് ഡിഐജി പി. വിജയന്‍, കുമ്മനം രാജശേഖരന്‍, മന്‍മഥന്‍ നായര്‍, വെങ്കിട് ശര്‍മ്മ, ടി.എന്‍. നായര്‍, സനല്‍ ഗോപി, അര്‍. അജിത് കുമാര്‍, മണ്ണടി ഹരി, അശോകന്‍ വേങ്ങശേരി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതമാണ് സ്കോര്‍ഷിപ്പ് നല്‍കുന്നത്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഇത്തവണ നൂറു കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.