ട്രിനിറ്റി മാര്‍ത്തോമ ഇടവക മിഷന്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 10 മുതല്‍
Wednesday, September 2, 2015 3:40 AM IST
ഹൂസ്റണ്‍: ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 10, 11, 12, 13 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ട്രിനിറ്റി ദേവാലയത്തില്‍ നടക്കും.

അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രാസംഗകരായ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ ഡോ. ജോര്‍ജ് ചെറിയാന്‍ (നവജീവോദയം, തിരുവല്ല), മുഖ്യ പ്രാസംഗികനായിരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം ഏഴിന് ഗാന ശുശ്രൂഷയോടെ യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ സമാപന പ്രസംഗവും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: റവ. കൊച്ചുകോശി ഏബ്രഹാം (വികാരി) 281 261 4603, റവ. മാത്യൂസ് ഫിലിപ്പ് (അസി. വികാരി) 832 898 8699, ടി.എ. മാത്യു (സെക്രട്ടറി) 713 436 2207.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി