ഡോ. ഫ്രാന്‍സീസ് ക്ളീറ്റസിന്സ്വീകരണം നല്‍കി
Thursday, September 3, 2015 12:53 AM IST
തിരുവനന്തപുരം: രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാനായി ചുമതലയേറ്റ ഡോ. ഫ്രാന്‍സീസ് ക്ളീറ്റസിന് ദീപിക തിരുവനന്തപുരം യൂണിറ്റിലെ ജീവനക്കാര്‍ സ്വീകരണം നല്‍കി.

തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. ജോണ്‍ അരീക്കല്‍ പുതിയ ചെയര്‍മാനെ സ്വാഗതം ചെയ്തു. ഫ്രാന്‍സീസ് ക്ളീറ്റസ് മറുപടി പ്രസംഗം നടത്തി. പ്രഫ. ടി.കെ. തമ്പി, അഡ്വ. ലഡ്ഗര്‍ ബാവ തുടങ്ങിയവരും ചടങ്ങില്‍ പ്രസംഗിച്ചു.

യുഎഇയിലെ പ്രമുഖ മലയാളി ബിസിനസുകാരനായ ഡോ. ഫ്രാന്‍സീസ് ക്ളീറ്റസ് അബുദാബി ആസ്ഥാനമായുള്ള എന്‍ടിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥിയാണ്. യുഎഇ കൂടാതെ ഇന്ത്യ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലും യുഎഇയിലും പ്രശസ്തമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്.