ഫിലാഡല്‍ഫിയ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഓണം ആഘോഷിച്ചു
Thursday, September 3, 2015 5:20 AM IST
ഫിലാഡല്‍ഫിയ: സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഓഗസ്റ് 30-നു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഓണം ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് ഇടവക വികാരി റവ.ഫാ. ചാക്കോ പുന്നൂസ് ആശംസകള്‍ നേര്‍ന്നു.

ഇടവകാംഗങ്ങളുടെ കലാപരിപാടികള്‍ക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. എല്ലാ ഇടവകാംഗങ്ങളുടേയും കഠിന പരിശ്രമം കൊണ്ടാണു ഈ ഓണാഘോഷ ചടങ്ങുകള്‍ വന്‍ വിജയമായതെന്ന് ഇടവക സെക്രട്ടറി കുര്യാക്കോസ് ഏബ്രഹാം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജോജോ കോട്ടൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം