ഡാളസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം വര്‍ണാഭമായി
Thursday, September 3, 2015 6:06 AM IST
ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ നാല്‍പ്പതാമത് ഓണാഘോഷം ഓഗസ്റ് 29നു ഡാളസില്‍ സംഘടിപ്പിച്ചു. സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ളെക്സിലെ 1500ല്‍ പരം മലയാളികള്‍ കേരളതനിമയില്‍ ഒത്തുകൂടി.

അസോസിയേഷന്‍ അംഗങ്ങളായ ആന്‍സി ജോസഫ്, രമ സുരേഷ്, ബീന ലിയോ എന്നിവര്‍ ചേര്‍ന്നു നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ ഇന്ത്യന്‍ ദേശീയ ഗാനങ്ങളോടെ പരിപാടികള്‍ ആരംഭിച്ചു.

വൈസ് പ്രസിഡന്റ് ആന്‍സി ജോസഫ് സ്വാഗതമാശംസിച്ചു. മുന്‍ പ്രസിഡന്റ് രമണി കുമാര്‍ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി.

ഡാളസിലെ കലാപ്രതിഭകള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഗൃഹാതുരത്വം സമ്മാനിച്ച കലാരൂപങ്ങളും വേദിയില്‍ അവതരിക്കപ്പെട്ടു. വിവിധ ഗ്രേഡുകളില്‍ ഉന്നത വിജയം നേടുന്ന മലയാളി വിദ്യാര്‍ഥികളെ അനുമോദിക്കുവാന്‍ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററുമായി ചേര്‍ന്ന് കേരളാ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എഡ്യൂക്കേഷന്‍ അവാര്‍ഡ് ദാനവും ചടങ്ങില്‍ വിതരണം ചെയ്തു. അസോസിയേഷന്റെ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ബീന ലിയോ, ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍

പ്രസിഡന്റ് ബോവന്‍ കൊടുവത്ത്, സെക്രട്ടറി ഷിജു ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് ഉന്നത വിജയം നേടിയ വിവിധ ഗ്രേഡുകളിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

മാവേലിമന്നനെ സ്റേജിലേക്ക് ഘോഷയാത്രയുടെ അകമ്പടിയോടെ വരവേറ്റു. ഘോഷയാത്രക്ക് മാത്യു കോശിയും താലപ്പൊലിക്ക് സിനി കൊടുവത്തും ചെണ്ടമേളത്തിന് സാബു മുക്കാലടിയും നേതൃത്വം നല്‍കി.

ബെന്‍സി തോമസ് കോഓര്‍ഡിനേറ്റ് ചെയ്ത പുതുതലമുറയുടെ തിരുവാതിര ശ്രദ്ധേയമായി. ഹരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവര്‍ ഒരുക്കിയ ഓണപൂക്കളവും വള്ളം കളിയും മനോഹരമായി. കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്.

ആര്‍ട്സ് ക്ളബ് ഡയറക്ടര്‍ ബാബു കണ്േടാത്ത് ഓണാഘോഷപരിപാടികളുടെയും ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ജോണി സെബാസ്റ്യന്‍ എന്നിവര്‍ ഓണസദ്യയുടെയും കോഓര്‍ഡിനേറ്റര്‍മാരായിരുന്നു. അസോസിയേഷന്‍ അംഗങ്ങളുടെ സഹകരണത്തോടെയാണ് ഇത്തവണയും ഓണസദ്യയുടെ വിഭങ്ങള്‍ തയാറാക്കിയത്. തോമസ് തോമസ് മഹാബലിയായി വേഷമണിഞ്ഞു.

അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു. ടിഫനി ആന്റണി, സിമി കൊടുവത്ത് എന്നിവര്‍ പരിപാടിയുടെ എംസിമാരായിരുന്നു. കെസിഎ ഹോംസ് (ഗ്രാന്‍ഡ് സ്പോണ്‍സര്‍), ബിജു ലോസണ്‍ ട്രാവല്‍സ്, ബേബി ഉതുപ്പ് ഫാര്‍മേഴ്സ് ഇന്‍ഷ്വറന്‍സ് എന്നിവരായിരുന്നു സ്പോണ്‍സേഴ്സ്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍