ദോഹയില്‍ കോടിയേരിക്ക് ഊഷ്മള സ്വീകരണം
Thursday, September 3, 2015 8:04 AM IST
ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയില്‍ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനു ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സംസ്കൃതി പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി.

സംസ്കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, പ്രസിഡന്റ് എ.കെ. ജലീല്‍, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.