മയാമി സീറോ മലബാര്‍ ക്നാനായ പള്ളിയില്‍ കുടുംബ നവീകരണ ധ്യാനം
Friday, September 4, 2015 5:23 AM IST
ഫ്ളോറിഡ: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015 സെപ്റ്റംബര്‍ 4, 5, 6 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കുടുംബവര്‍ഷത്തോടനുബന്ധിച്ച് സെന്റ് ജൂഡ് ക്നാനായ കാത്തലിക് ചര്‍ച്ചില്‍ (ട, ഖൌറല ഗിമിമ്യമ ഇമവീേഹശര ഇവൌൃരവ, ങശമിശ, 1105 ചണ, 6വേ അ്ല, എീൃ ഘമൌറലൃറമഹല, എഘ 333111) ആത്മാഭിഷേക കുടുംബ നവീകരണധ്യാനം നടത്തപ്പെടുന്നു.

മൂന്നുദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നതു ഫാ ഷാജി തുമ്പേചിറയില്‍, ബ്ര സന്തോഷ് കരിമാത്തറ, ബ്ര. പി.ഡി. ഡൊമിനിക്, ബ്ര. മാര്‍ട്ടിന്‍ മഞ്ഞപ്പാറ, ബ്ര. മാത്യു ജോസഫ് എന്നിവരാണ്.

സെപ്റ്റംബര്‍ നാലാം തീയതി വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരേയും, അഞ്ചാം തീയതി ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയും, ആറാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണു ധ്യാനം. രജിസ്ട്രേഷന്‍ ഫീസ് ഇല്ലാതെ തികച്ചും സൌജന്യമായി നടത്തപ്പെടുന്ന ഈ മൂന്നുദിവസത്തെ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ സഭാഭേദമെന്യേ സംഘാടകര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസഫ് മാത്യു (വികാരി, സെന്റ് ജൂഡ് ക്നാനായ കാത്തലിക് ചര്‍ച്ച്) 954 305 7850, ജോസഫ് ലൂക്കോസ് (ട്രസ്റി) 516 782 8397, ഏബ്രഹാം പുതിയിടത്തുശേരി (ട്രസ്റി) 954 459 0998.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം