കെകെഎംഎ 'ആദരം 2015' ശ്രദ്ധേയമായി
Friday, September 4, 2015 5:49 AM IST
കുവൈത്ത്: ഭൌതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും കൂടിയായാല്‍ മാത്രമേ ധാര്‍മികതയില്‍ അധിഷ്ടിതമായ ജീവിതം സാധ്യമാകൂ. അധാര്‍മികമായ ജീവിതം സമൂഹ നാശവും അര്‍ഥരഹിതവുമായിരിക്കുമെന്ന് പ്രഗല്‍ഭ പ്രഭാഷകന്‍ സിറാജുദ്ദീന്‍ ദാരിമി അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ആദരം 2015 ല്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പയ്യന്നൂര്‍ ഏരിയായിലുള്ള 36 മദ്രസകളില്‍നിന്ന് 5, 7, 10, 12 ക്ളാസുകളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളേയും ഒരേ മദ്രസയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. സിആര്‍പിഎഫ് ക്യാമ്പ് ഡിവൈഎസ്പി. എ.കെ. അനസ് 'ആദരം 2015' ഉദ്ഘാടനം ചെയ്തു.

കെകെഎംഎ മുഖ്യ രക്ഷാധികാരി കെ. സിദ്ദിഖ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. കുട്ടികള്‍ക്കുള്ള മെമെന്റോയും കാഷ് അവാര്‍ഡും കെ.കെ. ദാരിമി പെരുമ്പ ഖത്തീബ്, കെ.കെ.എം. സ്റേറ്റ് സെക്രട്ടറി കെ.കെ. അബ്ദുള്ള, വൈസ് പ്രസിഡന്റ് സുബൈര്‍ ഹാജി, ഷുക്കൂര്‍ മണിയനോടി, യൂസുഫ് നൂനേരി, യു.എ. ബക്കര്‍, പി.ടി. അസീസ് എന്നിവര്‍ നല്‍കി. അധ്യാപകര്‍ക്കുള്ള മൊമെന്റോയും കാഷ് അവാര്‍ഡും ഡിവൈഎസ്പി എ.കെ അനസ് വിതരണം ചെയ്തു.

പ്രവാസി ലീഗ് പ്രസിഡന്റ് എം. അബ്ദുള്ള, പെരുമ്പ ജമാഅത്ത് പ്രസിഡന്റ് എസ്.കെ.ഹംസ ഹാജി, ഹസൈനാര്‍, യാസീന്‍, എം. അഷ്റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെകെഎംഎ വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അബ്ദുള്‍ സലാം സ്വാഗതം പറഞ്ഞ യോഗത്തില്‍ ഏരിയ പ്രസിഡന്റ് സുബൈര്‍ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.പി. മൊയ്തു നന്ദി പറഞ്ഞു. ഹാരിസ് പയ്യന്നൂര്‍, അബ്ദുള്‍ ഫത്താഹ് പെരുമ്പ, ഷഫീഖ് കവായി, ഷംസു പെരുമ്പ, ഇബ്രാഹിം പുളിങ്ങോം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍