കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ഓസ്ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Friday, September 4, 2015 5:53 AM IST
സിഡ്നി: ആയുര്‍വേദ രംഗത്തെ പ്രമുഖരായ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സിഡ്നിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

നീണ്ട കാലത്തെ ശ്രമഫലമായാണു സംരംഭം സാധ്യമായതെന്ന് ആര്യവൈദ്യശാലയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. രാമപ്രസാദ് പറഞ്ഞു. ഓസ്ട്രേലിയയില്‍ എവിടെനിന്നും ടസ്യുല വഴി കണ്‍സള്‍ട്ടേഷന്‍ നടത്താനും മരുന്നുകള്‍ എത്തിച്ചുകൊടുക്കുവാനുമുള്ള സംവിധാനം ഇവിടെ ലഭ്യമാണ്. തദ്ദേശീയരായ ഓസ്ട്രേലിയക്കാരാണ് ആയുര്‍വേദത്തിന്റെ ഉപയോക്താക്കളില്‍ കൂടുതലെന്ന് ആര്യവൈദ്യശാലയില്‍ സേവനം ചെയ്യുന്ന ഡോ. അനിത അഭിപ്രായപ്പെട്ടു.

കോട്ടയ്ക്കലിന്റെ തനതുത്പന്നങ്ങളായ അരിഷ്ടങ്ങള്‍, കഷായങ്ങള്‍, ഗുളികകള്‍, രസായനങ്ങള്‍, ലേഹ്യങ്ങള്‍, തൈലങ്ങള്‍ എന്നിവയും ഗര്‍ഭകാല, പ്രസവാനന്തര ശുശ്രൂഷ പാക്കേജുകള്‍ എന്നിവയും ഇവിടെ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ഡോ. രാമ പ്രസാദ് 0425233426, ഡോ. അനിത 0451133456

റിപ്പോര്‍ട്ട്: സി.പി. രാജു