എംജിഎസ്ഒഎസ്എ സതേണ്‍ റീജണ്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ്: ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ചര്‍ച്ച് ജേതാക്കള്‍
Friday, September 4, 2015 5:56 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ എംജിഎസ്ഒഎസ്എ സതേണ്‍ റീജണ്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് ഒക് ലഹോമ ദി ക്യൂബ് റിക്രിയേഷന്‍ സെന്ററില്‍ നടന്നു.

വെള്ളി, ശനി ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ഹൂസ്റണ്‍, ഡാളസ്, ഒക് ലഹോമ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുമായി ഇരുന്നൂറിലധികം പേര്‍ പങ്കെടുത്തു. ഒക്ലഹോമ സെന്റ് ജോര്‍ജ് ജാക്കോബൈറ്റ് പള്ളി വികാരി ഫാ. പ്രദോഷ് മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ചര്‍ച്ച് ബാസ്ക്കറ്റ് ബോള്‍ (സീനിയര്‍ ആന്‍ഡ് ജൂണിയര്‍) വിഭാഗത്തിലും ബാസ്ക്കറ്റ് ബോള്‍ (ഗേള്‍സ്) വിഭാഗത്തില്‍ ഒന്നാം സ്ഥാനവും വോളിബോള്‍ (ഗേള്‍സ്) വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ ട്രോഫികള്‍ വിതരണം ചെയ്തു.

കോഓര്‍ഡിനേറ്റര്‍മാരായ ജോബിന്‍ കുര്യാക്കോസ്, ജോളി കുര്യാക്കോസ് എന്നിവരോടും ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും വികാരി നന്ദി പറഞ്ഞു. ജെഫിന്‍ അലക്സ്, അനില്‍ ചെറിയാന്‍ എന്നിവര്‍ കോച്ചുകളായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍