റിസ മേഖലാ സമിതികള്‍ നിലവില്‍ വന്നു
Friday, September 4, 2015 8:03 AM IST
റിയാദ്: സുബൈര്‍കുഞ്ഞു ഫൌണ്േടഷന്‍ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി 'റിസ'യുടെ സൌദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച പ്രാദേശിക സമിതികള്‍ നിലവില്‍ വന്നു.

ദമാം, ജുബൈല്‍ ഭാഗങ്ങള്‍ ഉള്‍പ്പെട്ട കിഴക്കന്‍ മേഖലയില്‍ ഷമീര്‍ യൂസഫും അല്‍ ജൌഫ് മേഖലയില്‍ സുധീര്‍ ഹംസയും ജിദ്ദ, തായിഫ് ഉള്‍പ്പെട്ട പശ്ചിമ മേഖലയില്‍ ബിച്ചിക്കാ ബഷറും കണ്‍വീനര്‍മാരാണ്. മൂന്നു മേഖലകളിലും ഇതിനകം ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. റിസയുടെ 'മില്യണ്‍ മെസേജ്' കാമ്പയിന്റെ ഭാഗമായി വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പോളീക്ളിനിക്കുകള്‍ എന്നിവയുടെ ബ്രോഷറുകള്‍, വെബ്-സോഷ്യല്‍ മീഡിയ പേജുകള്‍ ഇവയിലൂടെ 'മിനി മെസേജ്' പരിപാടിക്കും തുടക്കമായി. മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വ്യാപനം ഫലപ്രദമായി തടയുവാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടുത്തവാരം റിസ നിവേദനം നടത്തും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍