ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചു
Saturday, September 5, 2015 5:07 AM IST
ഷിക്കാഗോ: ഓഗസ്റ് 30-നു (ഞായറാഴ്ച) ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ അധ്യയനവര്‍ഷം ആരംഭിച്ചു. 9.45നു ഫൊറോനാ വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡിആര്‍ഇ റ്റോമി കുന്നശേരിയുടെ നേതൃത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു. തുടര്‍ന്നു ഈ വര്‍ഷം മതബോധനത്തിനു ചേര്‍ന്ന എല്ലാ കുട്ടികളേയും അനുമോദിക്കുകയും, ആശീര്‍വദിക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഡിആര്‍ഇയായി സുത്യര്‍ഹമായി സേവനം അനുഷ്ടിച്ച സാബു മുത്തോലത്തിനെ, ബഹുമാനപ്പെട്ട മുത്തോലത്തച്ചനും എക്സിക്യൂട്ടീവും ചേര്‍ന്നു ഗിഫ്റ്റ് നല്‍കി ആദരിക്കുകയും, ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി പറയുകയും ചെയ്തു. തുടര്‍ന്ന് പുതിയ ഡിആര്‍ഇയായി ചാര്‍ജ് എടുത്ത റ്റോമി കുന്നശേരിക്ക് എല്ലാ മംഗളങ്ങള്‍ നേരുകയും ചെയ്തു,

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി