മറിയാമ്മ തോമസ് നിര്യാതയായി
Saturday, September 5, 2015 5:23 AM IST
ന്യൂയോര്‍ക്ക്: റാന്നി ചെത്തോങ്കര പറക്കുളത്തു പരേതനായ പി.എം. തോമസിന്റെ (കുഞ്ഞപ്പന്‍ ഉപദേശി) ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞമ്മ- 85) നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ ഒമ്പതിനു (ബുധന്‍) ഉച്ചയ്ക്ക് 12.30നു റാന്നി പഴവങ്ങാടിക്കര ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍. പരേത പെരിങ്ങിലിപ്പുറം ഈരിക്കല്‍ കുടുംബാംഗം.

മക്കള്‍: തോമസ് മാത്യു (ബാബു, ന്യുയോര്‍ക്ക്) മേഴ്സി, വത്സലന്‍ (റെയില്‍വേ, കൊച്ചി), സൂസി, സാബു (ദുബായി). മരുമക്കള്‍: മോളി (ന്യൂയോര്‍ക്ക്) മോനച്ചന്‍ നീറംപ്ളാക്കല്‍, പൊന്നമ്മ, സാംകുട്ടി പൂവണ്ണംമൂട്ടില്‍, ബിന്ദു.

വിവരങ്ങള്‍ക്ക്: 516 320 6057 (ന്യൂയോര്‍ക്ക്), 9961300240 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി