സ്വീഡനില്‍ മലയാളികൂട്ടായ്മ ഓണം ആഘോഷിച്ചു
Saturday, September 5, 2015 5:25 AM IST
സ്റോക്ഹോം: സ്വീഡനിലെ മലയാളികളുടെ കൂട്ടായ്മ ഓഗസ്റ് 30നു വിപുലമായ രീതിയില്‍ ഓണാഘോഷം നടത്തി.

ഷീസ്താ കമ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷപരിപാടിയില്‍ ഇന്ത്യയുടെ സ്വീഡന്‍-ലാത്വിയ അംബാസഡര്‍ ബാനശ്രീ ബോസ് ഹാരിസണ്‍ മുഖ്യാതിഥിയായിരുന്നു.

രാവിലെ 11.30നു പൂക്കളമൊരുക്കി. തുടര്‍ന്നു മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്നു കലാപരിപാടികളും അരങ്ങേറി. മലയാള സിനിമയുടെ ചരിത്രം കോര്‍ത്തിണക്കിയ സിനിമാല പരിപാടി ഓണാഘോഷത്തിനു മാറ്റുകൂട്ടി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഓണാഘോഷത്തിനു മാറ്റു കൂട്ടി.

ഓരോ മലയാളി കുടുംബങ്ങളും അവരുടെ വീടുകളില്‍ തയാറാക്കി കൊണ്ടുവന്ന വിഭവസമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചു.

ആഘോഷ പരിപാടിയില്‍ സ്വീഡനിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള മലയാളികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ ജേക്കബ്