ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്‍ ഓണം ആഘോഷിച്ചു
Tuesday, September 8, 2015 9:08 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) തിരുവോണം 2015 ആഘോഷിച്ചു. ബ്രാക്കന്‍ റിഡ്ജ് സ്റേറ്റ് ഹൈസ്കൂള്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് കൌണ്‍സിലര്‍ ഫിയോണ കിംഗ്, കൌണ്‍സിലര്‍ അമന്ത കൂപ്പര്‍, കൌണ്‍സിലര്‍ നോം വിന്നം, മുന്‍ സാമൂഹ്യ വികസന മന്ത്രി ട്രേസി ഡേവീസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു വിവിധ കലാ, സാംസ്കാരിക പരിപാടികളും ഓണസദ്യയും നടന്നു.

ജോസഫ് സേവ്യര്‍, രാജേഷ് നായര്‍, തോമസ് പുല്ലന്‍, ജോസ് കാച്ചപ്പിള്ളി, സോയി ജോസ്, അനീഷ് തോമസ്, ജോണ്‍ മൂഴിയില്‍, ബിബിന്‍ തുരുത്തിക്കര തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി. സജിനി ഫിലിപ്പ് അവതാരകയായിരുന്നു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി