പി.യു.തോമസിനും 'ഓണനിലാവ്' സ്റേജ് ഷോ ടീമിനും സ്വീകരണം നല്‍കി
Wednesday, September 9, 2015 8:09 AM IST
മെല്‍ബണ്‍: ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ സ്പ്രിംഗ് വേല്‍ ടൌണ്‍ ഹാളില്‍ സെപ്റ്റംബര്‍ 11നു (വെളളി) വൈകുന്നേരം ഏഴിനു നടക്കുന്ന ഓണനിലാവ് ചാരിറ്റി ഷോയില്‍ പങ്കെടുക്കുവാന്‍ എത്തുന്ന നവജീവന്‍ ട്രസ്റിന്റെ ഡയറക്ടര്‍ പി.യു. തോമസിനും സിനിമാ താരങ്ങള്‍ക്കും സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ സിംഗപ്പൂര്‍ പ്രോവിന്‍സ് പ്രസിഡന്റ് സാം മാത്യു, രാജു കുഴിപ്പുറം, ഡെന്നീസ് ജോര്‍ജ്, മധുസൂദനന്‍ നായര്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ പ്രോവിന്‍സ് കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തകനുളള അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ആണ് പി.യു. തോമസ് ആദ്യമായി ഓസ്ട്രേലിയയില്‍ എത്തുന്നത്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍