ആയാനഗര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ദൈവമാതാവിന്റെ തിരുനാള്‍
Friday, September 11, 2015 6:43 AM IST
ന്യൂഡല്‍ഹി: ആയാനഗര്‍ സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 10 മുതല്‍ 20വരെ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

10നു (വ്യാഴം) വൈകുന്നേരം ഏഴിന് തിരുനാളിനു തുടക്കം കുറിച്ച് ഫരീദാബാദ് രൂപത പ്രൊ വികാരി ജനറാളും ഗുഡ്ഗാവ് സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് വികാരിയുമായ ഫാ. പോള്‍ മാടശേരി കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തുടര്‍ന്നു 18 വരെ തീയതികളില്‍ വൈകുന്നേരം വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ നടക്കും. 19നു വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന, മതബോധന വാര്‍ഷികാഘോഷം, ഇടവകയിലെ വിവിധ മതസംഘടനകളുടെ ആഭിമുഖ്യത്തില്‍ കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവ അരങ്ങേറും.

പ്രധാന തിരുനാള്‍ ദിനമായ 20നു (ഞായര്‍) വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസുദേന്തി വാഴ്ച, തിരുനാള്‍ പ്രദക്ഷിണം, ശിങ്കാരിമേളം, കരിമരുന്ന് കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവ നടക്കുമെന്നു വികാരി ഫാ. ബാബു കട്ടക്കയം അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്