ആയുര്‍ ക്ളിനിക്കിന് മെല്‍ബണില്‍ പുതിയ ശാഖ
Friday, September 11, 2015 6:48 AM IST
മെല്‍ബണ്‍: ആയുര്‍വേദ ചികിത്സാ രംഗത്ത് പത്തു വര്‍ഷത്തിലധികമായി മെല്‍ബണ്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന പ്രശസ്ത ആയുര്‍വേദ ചികിത്സാ സ്ഥാപനമായ ആയുര്‍ ക്ളിനിക്കിന്റെ പുതിയ ബ്രാഞ്ച് മെല്‍ബണ്‍ വെസ്റിലുള്ള ബ്രേബ്രൂക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പുതിയ ക്ളിനിക്കിന്റെ ഉദ്ഘാടനം മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ നിര്‍വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരിയും നിരവധി മലയാളി കുടുംബങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

മെല്‍ബണ്‍ സിറ്റി, ടെയ്ലേഴ്സ് ലെയ്ക്ക്, ബ്രേബ്രൂക്ക് എന്നീ മൂന്നു സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആയുര്‍ ക്ളിനിക്കില്‍ ആയുര്‍വേദ ചികിത്സാ വിഭാഗവും ഹോമിയോപ്പതി, യോഗ മെഡിറ്റേഷന്‍ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഡയറക്ടര്‍മാരായ ഡോ. സജിമോന്‍ ജോര്‍ജ്, ഡോ. ജോമോള്‍ ഏബ്രഹാം (ഹോമിയോപ്പതി) എന്നിവര്‍ നേതൃത്വം നല്‍കുന്ന ക്ളിനിക്കില്‍ വിവിധ വിഭാഗങ്ങളിലായി നാലു ആയുര്‍വേദ ഡോക്ടര്‍മാരും രണ്ട് ഹോമിയോപ്പതി ഡോക്ടര്‍മാരും മൂന്നു യോഗ പരിശീലകരും സേവനം ചെയ്യുന്നു.

ഗുണനിലവാരത്തില്‍ കേരളത്തില്‍ ഏറ്റവും അറിയപ്പെടുന്ന വൈദ്യരത്നം ഔഷധശാലയുടെ മരുന്നുകള്‍ ആയുര്‍ക്ളിനിക്കിന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ചികിത്സാ രീതി എന്നുള്ളതുകൊണ്ട് തദ്ദേശിയരായ നിരവധി ജനങ്ങള്‍ ആയുര്‍വേദ ചികിത്സ തേടി ക്ളിനിക്കില്‍ എത്തുന്നുണ്ട്.

ത്വക്ക് രോഗങ്ങള്‍, മാനസികാരോഗ്യം, ദഹനസംബന്ധമായ രോഗങ്ങള്‍, സ്ത്രീരോഗങ്ങള്‍, ആര്‍ത്രൈറ്റീസ് എന്നിവയ്ക്ക് വിദഗ്ധമായ ചികിത്സാ ആയുര്‍ക്ളിനിക്കില്‍ ലഭ്യമാണ്. പ്രസവരക്ഷാമരുന്നുകള്‍, അരിഷ്ടം, ലേഹ്യം, തൈലം, കഷായം, കുഴമ്പ് എന്നീ ആയുര്‍വേദ മരുന്നുകളും ക്ളിനിക്കല്‍ ലഭ്യമാണ്.

ഓസ്ട്രേലേഷ്യന്‍ അസോസിയേഷന്‍ ഓഫ് ആയുര്‍വേദയുടെ പ്രഫഷണല്‍ മെംബറും വിക്ടോറിയ സംസ്ഥാന പ്രസിഡന്റും ആയുര്‍വേദിക് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന മുന്‍ കമ്മിറ്റി അംഗവുമായ ഡോ. സജിമോന്‍ ജോര്‍ജ് മെല്‍ബണിലെ സാസ്കാരിക-സംഘടനാ രംഗങ്ങളിലെ നിറസാന്നിധ്യവുമാണ്. കഴിഞ്ഞ 24 വര്‍ഷങ്ങളായി ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. സജിമോന്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന ആയുര്‍ക്ളിനിക്കിന് 2011ല്‍ പരമ്പരാഗത ചികിത്സാ മേഖലയിലെ പ്രവര്‍ത്തന നൈപുണ്യത്തിന് ഓസ്ട്രേലിയന്‍ സര്‍വീസ് എക്സലന്‍സ് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ശിളീ@മ്യൌൃരഹശിശര.രീാ.മൌ, ംംം.മ്യൌൃരഹശിശര.രീാ.മൌ, (03) 9078 2940, (03) 9687 1011, 0425862146, 0425862145 ലഭ്യമാണ്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍