ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മ്മല്‍ ഹൃദയ് പള്ളിയില്‍ അമലോത്ഭവ തിരുനാള്‍
Friday, September 11, 2015 7:50 AM IST
ന്യൂഡല്‍ഹി: ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മല്‍ ഹൃദയ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ സെപ്റ്റംബര്‍ 20നു (ഞായര്‍) പഞ്ചാബി ബാഗ് സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ ആഘോഷിക്കുന്നു.

തിരുനാളിന് മുന്നൊരുക്കമായി ടാഗോര്‍ ഗാര്‍ഡന്‍ പള്ളിയില്‍ 11നു (വെള്ളി) മുതല്‍ 19 (ശനി) വരെ ഒമ്പതു ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുര്‍ബാനക്കും നൊവേനക്കും പ്രത്യേക പ്രാര്‍ഥനയ്ക്കും ഫാ. തോമസ് പള്ളത്ത്, ഫാ. ജോബി തോണക്കര, ഫാ. ഷെറിന്‍ പുത്തന്‍പുര, ഫാ. ജിറ്റോ തോട്ടുങ്കല്‍, ഫാ. അനൂപ് നരിമറ്റം, ഫാ. റെന്‍സന്‍ തേക്കിനേഴം, ഫാ. ജോണ്‍ മൈലംവേലി, ഫാ.ബേബി പുതുശേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

പ്രധാന തിരുനാള്‍ ദിനമായ 20നു (ഞായര്‍) വൈകുന്നേരം നാലിനു കൊടിയേറ്റും തുടര്‍ന്ന് ഫാദര്‍ ഫിനില്‍ ഏഴാരത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും ഫാ. രാജന്‍ പുന്നയ്ക്കല്‍ തിരുനാള്‍ സന്ദേശവും നല്‍കും. തുടര്‍ന്ന് ലദീഞ്ഞ് പ്രദക്ഷിണം, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി