വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ആഘോഷിച്ചു
Monday, September 14, 2015 7:35 AM IST
ന്യൂഡല്‍ഹി: ചണ്ഡിഗഡ് സെന്റ് തോമസ് ദേവാലയത്തില്‍ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ 11നു (വെള്ളി) വൈകുന്നേരം ആറിനു നവജീവന്‍ ഡോണ്‍ ബോസ്കോ സെന്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്യന്‍ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഫാ. സെബാസ്റ്യന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. ജാക്സണ്‍ പി. വര്‍ഗീസ് സഹകാര്‍മികനായിരുന്നു.

12നു (ശനി) ഫാ. പോള്‍, ഫാ. നിക്സന്‍, ഫാ. ജോസ് എന്നിവര്‍ ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും പരിശുദ്ധ ദൈവമാതാവിന്റെ നൊവേന നടത്തുകയും ചെയ്തു.

പ്രധാന തിരുനാള്‍ ദിനമായ 13നു (ഞായര്‍) നടന്ന തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു ഫരീദാബാദ് രൂപത ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര കാര്‍മികത്വം വഹിച്ചു. വൈകുന്നേരം ആറിനു നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്കുശേഷം ആഘോഷമായ പ്രദക്ഷിണവും നടന്നു. തുടര്‍ന്നു സ്നേഹവിരുന്നും കരിമരുന്ന് കലാപ്രകടനവും നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്