ഡല്‍ഹി മലയാളി ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
Tuesday, September 22, 2015 8:16 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 21-ാമത് വാര്‍ഷികം ഡായസീഷ്യന്‍ കമ്യൂണിട്ടി സെന്റര്‍ ഗോള്‍ ഡാക് ഖാനയില്‍ സംഘടിപ്പിച്ചു. കെആര്‍എല്‍സിസി പ്രവാസികാര്യ സെക്രട്ടറി ഫാ.വില്യം രാജന്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കുശേഷം പൊതുസമ്മേളനം ആരംഭിച്ചു.

പ്രസിഡന്റ് ഐ.എം. സ്റാന്‍ലി സ്വാഗതം ആശംസിച്ചു. ഫാ.വില്യം രാജന്‍, ഡിഎംഎല്‍സിഎ ചാപ്ളെയിന്‍ ഫാ.അഗസ്റിന്‍ കുര്യാപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ഡയനീഷ്യസ് സാവുള്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ഐ.എം. സ്റാന്‍ലി (പ്രസിഡന്റ്), അഡ്വ. ഡിസൂസ ഫിലിപ്പ് (വൈസ് പ്രസിഡന്റ്), എബി വര്‍ഗീസ് (സെക്രട്ടറി), ബിജു (ജോ. സെക്രട്ടറി), പി.എ. റാഫേല്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. ഫാ. ലാല്‍ ജോസഫ് വരണാധികാരിയായിരുന്നു.

തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സോണിനുള്ള ഫ്രാന്‍സിസ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി ഈസ്റ് ഡല്‍ഹി സോണിനുവേണ്ടി ദില്‍ഷാദ് ഗാര്‍ഡന്‍ ഭാരവാഹികള്‍ ഫാ. ലാല്‍ ജോസഫില്‍ നിന്നും ഏറ്റുവാങ്ങി. 2015 അധ്യയന വര്‍ഷത്തില്‍ പത്താംക്ളാസിലും പ്ളസ്ടുവിലും മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികള്‍ക്ക് കാഷ് അവാര്‍ഡും നല്‍കി. വിഭവ സമൃദ്ധമായ സദ്യയോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.