ഫാ. ജാസ് ഡല്‍ഹി അതിരൂപത എപ്പിസ്കോപ്പല്‍ വികാരി
Wednesday, September 23, 2015 8:12 AM IST
ന്യൂഡല്‍ഹി: ഫാ. ജാസ് എലഞ്ഞിക്കലിനെ ഡല്‍ഹി അതിരുപതയുടെ എപ്പിസ്കോപ്പല്‍ വികാരിയായി നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം അര്‍ച്ച് ബിഷപ് അനില്‍ കുട്ടോ നടത്തി.

കഴിഞ്ഞ ഏഴു വര്‍ഷമായി ഹരിയാനയിലെ രോഹ്താക് ജില്ലയിലെ സെന്റ് മേരീസ് സീനിയര്‍ സ്കൂള്‍ പ്രിന്‍സിപ്പലും സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി വികാരി യായും സേവനം ചെയ്തു വരികയായിരുന്നു ഫാ. ജാസ്.

തൃശൂര്‍ കാര ഇലഞ്ഞിക്കല്‍ പരേതരായ തോമസിന്റെയും രാജമ്മയുടേയും നാലാമത്ത് പുത്രനായാണ് ജനനം. തുടര്‍ന്നു 1988ല്‍ എറണാകുളം സെന്റ് ജോസഫ് സെമിനാരിയില്‍ വൈദിക പഠനത്തിനുചേര്‍ന്നു. 1992 ല്‍ ഡല്‍ഹി അതിരൂപതയിലെ വിവിധ സ്ഥലങ്ങളില്‍ വികാരിയായി സേവനം ചെയ്തുവരികെയാണു പുതിയ സ്ഥാനലബ്ധി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നേല്‍