ക്വിസ് മത്സരം: ന്യൂജേഴ്സി ക്നാനായ മിഷന്‍ വിജയികള്‍
Wednesday, September 23, 2015 8:14 AM IST
ന്യൂയോര്‍ക്ക്: ക്നാനായ ഫൊറോന കലോത്സവത്തോടനുബന്ധിച്ച് ഫൊറോന തലത്തില്‍ നടന്ന സെന്റ് ജോണ്‍ ന്യൂമാന്‍ ലോഗോസ് ക്വിസ് മത്സരത്തില്‍ ന്യൂജേഴ്സി ക്നാനായ മിഷന്‍ ജേതാക്കളായി.

ടീം അഗങ്ങളായ ആഷ്ലി മാനുവലും മെറിന്‍ സ്റീഫനും വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫി കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മൂലക്കാട്ടില്‍ നിന്നും കരസ്ഥമാക്കി.

റോക്ലാന്‍ഡ് ക്നാനായ മിഷനിലെ റയാന്‍ ഡയിസനും സ്റീവ് ബിനോയും റണ്ണര്‍ അപ്പിനുള്ള ഏലിയാമ്മ മങ്ങാട്ടുതുണ്ടത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി.

ന്യൂയോര്‍ക്ക് ഫൊറോനയിലെ ആറു മിഷനില്‍നിന്നുള്ള ടീമുകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഫാ. മണക്കാട്ടിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: സാബു തടിപ്പുഴ