സെന്റ് ജോര്‍ജ് പള്ളിയില്‍ കന്നി 20 പെരുന്നാള്‍ ഒക്ടോബര്‍ 3, 4 തീയതികളില്‍
Thursday, September 24, 2015 4:44 AM IST
ന്യൂയോര്‍ക്ക്: പുണ്യശ്ശോകനായ  യെല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ പെരുന്നാള്‍ ഷിക്കാഗോ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ (ഓക് പാര്‍ക്ക്) 1125 ച. ഔാുവൃല്യ അ്ല, ഛമസ ജമൃസ, കഘ 60302 പതിവനുസരിച്ച് ഈ വര്‍ഷവും ഒക്ടോബര്‍ 3, 4 (ശനി, ഞായര്‍) തീയതികളില്‍ വികാരി ഫാ. ലിജു പോളിന്റെ നേതൃത്വത്തിലും, സഹോദര ഇടവകകളിലെ വൈദികരുടേയും, വിശ്വാസികളുടെയും സഹകരണത്തിലും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സെപ്റ്റംബര്‍ 27-നു വിശുദ്ധ കുര്‍ബാനാനന്തരം കൊടിയേറ്റോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ഒക്ടോബര്‍ മൂന്നാം തീയതി വൈകുന്നേരം 6.30-നു സന്ധ്യാപ്രാര്‍ഥനയും, തുടര്‍ന്ന് സെന്റ് മേരീസ് ക്നാനായ സുറിയാനി പള്ളി വികാരി ഫാ. തോമസ് മേപ്പുറത്ത് നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. നാലാം തീയതി ഞായറാഴ്ച രാവിലെ ഒമ്പതിനു പ്രഭാത പ്രാര്‍ത്ഥനയും, പത്തിനു ഫാ. മാത്യു കുരുത്തലയ്ക്കല്‍, ഫാ. ലിജു പോള്‍, ഫാ. മാര്‍ട്ടിന്‍ വടക്കേടത്ത് എന്നീ വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും ആരംഭിക്കും. വിശുദ്ധ കുര്‍ബാനാനന്തരം പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും പിന്നീടു കൊടിയിറക്കത്തോടെ പെരുന്നാള്‍ പര്യവസാനിക്കും.

വൈസ് പ്രസിഡന്റ് രാജന്‍ തോമസ്, സെക്രട്ടറി റെജിമോന്‍ ജേക്കബ്, ട്രഷറര്‍ മാമ്മന്‍ കുരുവിള എന്നിവര്‍ പെരുന്നാളിനു നേതൃത്വം നല്‍കും. ബാബു വെട്ടിക്കാട്ട്, റെജിമോന്‍ ജേക്കബ് എന്നീ ഇടവകാംഗങ്ങളും കുടുംബങ്ങളുമാണ് ഈവര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. റെജിമോന്‍ ജേക്കബ് (സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം