കൊളംബസില്‍ തിരുനാള്‍ സെപ്റ്റംബര്‍ 27-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, September 24, 2015 4:45 AM IST
ഒഹായോ: കൊളംബസ് സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ കന്യാമറിയത്തിന്റെ തിരുനാളും, ഇടവകാംഗമായ ഫാ. ആന്റണി തുണ്ടത്തിലിന്റെ പരോഹിത്യ രജതജൂബിലിയും സെപ്റ്റംബര്‍ 27-നു നടത്തുന്നു. തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്കായി നാല്‍പ്പതംഗ കമ്മിറ്റിക്കു മിഷന്‍ ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ സിഎംഐ രൂപം നല്‍കി.

ജില്‍സണ്‍, റോയി (ട്രസ്റീസ്), സ്കറിയ പള്ളിത്താനം (ജനറല്‍ കണ്‍വീനര്‍), ജീന ജോസഫ് (ലിറ്റര്‍ജി), സോണി ജോസഫ് (ഗായകസംഘം), സ്റാന്‍ലി അഗസ്റിന്‍ (ഇന്‍വിറ്റേഷന്‍), ഗ്രീന ബെന്നി (പബ്ളിക് മീറ്റിംഗ്), ജിഷ ജോസഫ് (പബ്ളിസിറ്റി), അബ്രഹാം, റോസ് പ്രിയ (ഡെക്കറേഷന്‍), അരുണ്‍ (കള്‍ച്ചറള്‍ പ്രോഗ്രാം), മനോജ് (ഫുഡ്), പോള്‍ അഗസ്റിന്‍ (ജൂബിലി) എന്നിവരും, ഇവര്‍ക്കു കീഴില്‍ സബ് കമ്മിറ്റിക്കും രൂപം നല്‍കി.

ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന 41 പ്രസുദേന്തിമാരുടെ പ്രസുദേന്തിവാഴ്ച തിരുനാള്‍ ദിനത്തില്‍ നടക്കുന്നതാണ്. തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നു. പിആര്‍ഒ കിരണ്‍ എലുവിങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം