ഫിലാഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച് കണ്‍വന്‍ഷന്‍ ഒക്ടോബര്‍ രണ്ടു മുതല്‍ നാലുവരെ
Friday, September 25, 2015 5:27 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മാര്‍ത്തോമാ ഇടവകയായ ബഥേല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന സുവിശേഷ കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ യോഗങ്ങള്‍ ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ ഇടവക ദേവാലയത്തില്‍ (532 ഘല്ശരസ ട, ജവശഹമറലഹുവശമ, ജഅ 19111) നടക്കുന്നതാണ്.

സുപ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ ജോസ് പാണ്ടനാട് വചനപ്രഘോഷണം നടത്തും. ഇടവക വികാരി റവ. ജിജു ജോണ്‍ കണ്‍വന്‍ഷന്‍ നടത്തിപ്പിനു നേതൃത്വം നല്‍കും. ഒക്ടോബര്‍ 2, 3 തീയതികളില്‍ വൈകുന്നേരം 6.30-നും നാലാം തീയതി രാവിലെ 9.30ന് ആരാധനയോടനുബന്ധിച്ചും കണ്‍വന്‍ഷന്‍ പരിപാടികള്‍ ആരംഭിക്കും.

ഇടവക ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കും. പോഷകസംഘടനകള്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കു നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജിജു ജോണ്‍ (215 480 3752).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം