ഇന്ത്യ ഡിസ്കവറി സെന്റര്‍ ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു
Friday, September 25, 2015 6:50 AM IST
മാസച്യുസെറ്റ്സ്: മാസച്യുസെറ്റ്സ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് സംഘടനയായ ഇന്ത്യ ഡിസ്കവറി സെന്റര്‍ ദേശീയാടിസ്ഥാനത്തില്‍ മഹാത്മാഗാന്ധി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു.

ഇന്ത്യ ഹെറിറ്റേജ് വാരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ 20 വയസിനു താഴെയായുളള എല്ലാ വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

'ഗാന്ധിജിയുടെ സന്ദേശവും ലോക ജനതയില്‍ ചെലുത്തിയ സ്വാധീനവും' എന്ന വിഷയത്തെക്കുറിച്ചു ഇംഗ്ളീഷില്‍ 1200 വാക്കുകളില്‍ കവിയാതെ ടൈപ്പ് ചെയ്ത അയയ്ക്കുന്നതിനുളള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.

ഉപന്യാസങ്ങള്‍ സ്വതന്ത്ര ജഡ്ജിമാര്‍ പരിശോധിച്ചശേഷം ഒക്ടോബര്‍ രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കും. വിജയികള്‍ക്ക് കാഷ് പ്രൈസ് സമ്മാനമായി നല്‍കും.

ഉപന്യാസങ്ങള്‍ അയയ്ക്കേണ്ട വിലാസം ശറരശിയീശിെേ@ഴാമശഹ.രീാ

വിവരങ്ങള്‍ ഇന്ത്യ ഡിസ്കവറി സെന്റര്‍ വെബ് സൈറ്റില്‍നിന്നു ലഭ്യമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍