മുട്ടത്തു വര്‍ക്കി സ്മാരക ഫൌണ്േടഷന്‍ ഓസ്ട്രേലിയ ഉദ്ഘാടനം ചെയ്തു
Friday, September 25, 2015 6:52 AM IST
മെല്‍ബണ്‍: പ്രശസ്ത നോവലിസ്റും ചെറുകഥാകൃത്തുമായിരുന്ന മുട്ടത്തു വര്‍ക്കിയുടെ സ്മരണ വരുംതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍വേണ്ടി മുട്ടത്തു വര്‍ക്കി സ്മാരക ഫൌണ്േടഷന്‍ ഓസ്ട്രേലിയയുടെ ഔദ്യോഗിക ഉദ്ഘാടനം മുന്‍ മന്ത്രിയും നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മോന്‍സ് ജോസഫ് നിര്‍വഹിച്ചു.

മുട്ടത്തുവര്‍ക്കിയുടെ ചെറുമകനും മെല്‍ബണിലെ ഫ്രാങ്ക് സ്റണിലെ സ്ഥിരം താമസക്കാരനുമായ ടോമി കുഞ്ചെറിയ ആണു സംരംഭത്തിനു തുടക്കം കുറിച്ചത്. മെല്‍ബണിലെ കോക്കനട്ട് ലഗോണ്‍ റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നവജീവന്‍ ട്രസ്റിന്റെ സ്ഥാപകന്‍ പി.യു. തോമസ്, അലന്‍ ഹിക്ളിംഗ്, റെജി ജയ്ക്കബ് (പിഇസി), പ്രിന്‍സ് ജയ്ക്കബ് (ഫ്ളൈ വേള്‍ഡ് ട്രാവല്‍സ്), വര്‍ഗീസ് പൈനാടത്ത്, ജിജിമോന്‍ കുഴിവേലി, സജി മുണ്ടയ്ക്കല്‍, പ്രതീഷ് മാര്‍ട്ടിന്‍, പ്രസാദ് ഫിലിപ്പ്, ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ ഭാരവാഹികളായ റെജി പാറയ്ക്കന്‍, സെബാസ്റ്യന്‍ ജേക്കബ്, ഷാജന്‍ ജോര്‍ജ്, അലക്സ് കുപ്പത്ത്, സ്റീഫന്‍ ഓക്കാടന്‍, ഹൈനസ് ബിനോയി എന്നിവരും സംബന്ധിച്ചു.

മുട്ടത്തു വര്‍ക്കി സ്മാരക ഫൌണ്േടഷന്‍ ഓസ്ട്രേലിയായുടെ രക്ഷാധികാരികളായി മോന്‍സ് ജോസഫും, പി.യു. തോമസും പബ്ളിക് ഓഫീസറായി ടോമി കുഞ്ചെറിയ, ഫൌണ്േടഷന്‍ കമ്മിറ്റി അംഗങ്ങളായി റെജി പാറയ്ക്കന്‍, സെബാസ്റ്യന്‍ ജേക്കബ്, അലക്സ് കുന്നത്ത്, ഷാജന്‍ ജോര്‍ജ്, സ്റീഫന്‍ കാക്കാടന്‍, ഹൈനസ് ബിനോയി, സാബു സേവ്യര്‍ എടത്വ എന്നിവരേയും തെരഞ്ഞെടുത്തു.

മുട്ടത്തുവര്‍ക്കി സ്മാരക ഫൌണ്േടഷന്റെ കലാ, സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരങ്ങളായ മീര നന്ദനും അഞ്ജു അരവിന്ദും നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു.

മുട്ടത്തുവര്‍ക്കിയുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി കലാ, സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ ഏകീകരണവും ഇതോടൊപ്പം നടത്താന് പരിപാടിയുണ്െടന്ന് പബ്ളിക് ഓഫീസര്‍ ടോമി കുഞ്ചെറിയ അറിയിച്ചു.