ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയയുടെ ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരം: മോന്‍സ് ജോസഫ്
Friday, September 25, 2015 6:55 AM IST
മെല്‍ബണ്‍: ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ നടന്ന ചാരിറ്റി ഷോ ഓണനിലാവ് 2015 വന്‍ വിജയമായി.

കോട്ടയത്തെ നവജീവന്‍ ട്രസ്റിനുവേണ്ടി നടത്തിയ മെഗാ ചാരിറ്റി ഷോ മെല്‍ബണ്‍ മലയാളികള്‍ ഹര്‍ഷാരവത്തോടെയാണു സ്വീകരിച്ചത്. ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ സംഘടിപ്പിച്ച ചാരിറ്റിഷോ മറ്റു മലയാളി സംഘടനകളില്‍നിന്നും വ്യത്യസ്തമായി എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മോന്‍സ് ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ നടത്തിയ ചാരിറ്റി പ്രവര്‍ത്തനം മറ്റു മലയാളി സംഘടനകള്‍ക്കു മാതൃകയാണെന്നു അഭിപ്രായപ്പെട്ടു. നവജീവന്‍ ട്രസ്റ് ചെയര്‍മാന്‍ പി.യു. തോമസ് ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു. ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍ സ്വാഗതവും സെക്രട്ടറി സെബാസ്റ്യന്‍ ജയ്ക്കബ് നന്ദിയും പറഞ്ഞു.

ഗ്ളോബല്‍ ഭാരവാഹികളായ ഷാജന്‍ ജോര്‍ജ്, അലക്സ് കുന്നത്ത്, സ്റീഫന്‍ ഓക്കാടന്‍, ബിനോയി ജോര്‍ജ്, റെജി ജേക്കബ്, പ്രിന്‍സ് ജയ്ക്കബ്, സജി മുണ്ടയ്ക്കന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസ് നേതൃത്വം നല്‍കിയ സ്റേജ് ഷോയ്ക്കുശേഷം ഓണനിലാവ് ചാരിറ്റി ഷോ 2015 ന്റെ അണിയറ ശില്‍പ്പികളായ മീര നന്ദന്‍, അഞ്ജു അരവിന്ദ്, ശ്രീനാഥ്, മനോജ് ഗിന്നസ്, കലാഭവന്‍ സതീഷ്, പ്രകാശ് കൊടപ്പനക്കുന്ന്, കൊറിയോഗ്രാഫര്‍ ബിജു നവരാഗ്, ലൈവ് ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്ത ശ്രീകുമാര്‍ കോവിലകം, റിജോ ബ്രിസ്ബെയ്ന്‍ എന്നിവര്‍ ഒരുക്കിയ കലാവിരുന്ന് ഏറെ ഹൃദ്യമായി.

പരിപാടിയുടെ മെഗാ സ്പോണ്‍സറായ ഋഠഋഅ യുടെ സിഇഒ അലന്‍ ഹിക്ളിംഗ്, കോ-സ്പോണ്‍സര്‍ ജലലസമ്യ ഗ്രൂപ്പ് ഡയറക്ടര്‍ ജോസ് പീറ്റര്‍ യുകെയിലെ മാഞ്ചസ്റര്‍ കണ്‍സേര്‍വര്‍ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സാബു കുര്യന്‍ എന്നിവര്‍ക്കു മോന്‍സ് ജോസഫ് മെമെന്റോ നല്‍കി ആദരിച്ചു. ചാരിറ്റി ഷോയില്‍നിന്നും ലഭിച്ച ലാഭവിഹിതത്തിന്റെ ചെക്ക് മോന്‍സ് ജോസഫ് നവജീവന്‍ ട്രസ്റ് ചെയര്‍മാന്‍ പി.യു. തോമസിനു കൈമാറി. ചാരിറ്റി ഷോയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച സ്കന്ത മാതാ ഡാന്‍സ് സ്കൂള്‍ ഡയറക്ടര്‍ സുഷ സുജിത്തിനും ഡാന്‍സര്‍ അപര്‍ണയ്ക്കും ഷോയുടെ കോഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ കോവിലകത്തിനും മോന്‍സ് ജോസഫ് ഗ്ളോബല്‍ മലയാളി കൌണ്‍സിലിന്റെ മെമെന്റോ സമ്മാനിച്ചു.

ഷോയുടെ കോ-സ്പോണ്‍സറായി കോക്കനട്ട് ലഗോണ്‍ റസ്ററന്റ് സ്പോണ്‍സര്‍ ചെയ്ത ഡിന്നര്‍ നൈറ്റിന്റെ വിജയികളെ സിനിമാതാരം മീര നന്ദന്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.

ഷോയുടെ സ്പോണ്‍സര്‍മാരായ അഅഅ അഹഹീംശിഴ ഡയറക്ടര്‍ സജിമോന്‍ ജോണ്‍, പുന്നയ്ക്കല്‍ ഫൈനാന്‍സ്, റണ്‍ ഇംപോര്‍ട്സ്, നന്മ ഇന്റര്‍നാഷണല്‍, ഐഡിയല്‍ ലേണിംഗ് സെന്റര്‍, ആന്‍ഡ്രോസ് എഎന്‍എസ് ബാങ്ക്, ചാമിന്ത റേ വൈറ്റ്, ടഇഒച, ഡെന്നിസ് ഫാമിലി ഹോം എന്നിവര്‍ക്ക് ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ കമ്മിറ്റി നന്ദി പറഞ്ഞു.