ജസ്റീസ് ഫോര്‍ പ്രവീണ്‍ ഫണ്ട് റൈസിംഗ് പ്രോഗ്രാം ഒക്ടോബര്‍ 18ന്
Saturday, September 26, 2015 5:12 AM IST
ഷിക്കാഗോ: ജസ്റീസ് ഫോര്‍ പ്രവീണിനുവേണ്ടി ഒക്ടോബര്‍ 18-നു (ഞായറാഴ്ച) വൈകുന്നേരം 6.30ന് എവാന്‍സ്റന്‍ ഹൈസ്കൂളില്‍ 'ഋതുബഹാര്‍' സ്റേജ് ഷോ നടത്തുന്നു. പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം, പണ്ഡിറ്റ് രമേഷ് നാരായണന്‍, മധുശ്രീ, നിഷാദ് എന്നിവരുടെ ഗാനമേള, നടി രചന നാരായണന്‍കുട്ടിയുടെ സമുദ്ര ആര്‍ട്ടിസ്റ്, ആതിര ശങ്കര്‍, ഡോ. അഞ്ജന എന്നിരുടെ ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങി പതിനെട്ടോളം കലാകാരന്മാരുടെ ഫ്യൂഷന്‍ ഡാന്‍സ് എന്നിവ ഉള്‍പ്പെട്ട കലാവിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

'അമേരിക്കന്‍ ഡേയ്സിന്റെ' ടിക്കറ്റ് എടുത്തവര്‍ക്ക് ഈ പരിപാടിയിലേക്കു പ്രവേശനമുണ്ടായിരിക്കും. ടിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്െടങ്കില്‍ കൌണ്ടറില്‍നിന്നു പാസ് ലഭിക്കുന്നതാണ്. പുതിയ ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഈ പ്രോഗ്രാം വന്‍വിജയമാക്കാന്‍ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ഗ്രേസി വാച്ചാച്ചിറ അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗ്രേസി വാച്ചാച്ചിറ (847 910 4621), സിറിയക് കൂവക്കാട്ടില്‍ (630 673 3382), രാജു വര്‍ഗീസ് (847 840 5563), മറിയാമ്മ പിള്ള (847 340 5282), ഗ്ളാഡ്സണ്‍ വര്‍ഗീസ് (847 561 8401), ബീന വള്ളിക്കളം (773 507 5334).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം