ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ ഇടവക ദിനം ആചരിച്ചു
Saturday, September 26, 2015 9:33 AM IST
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ സെപ്റ്റംബര്‍ 19-ന് ഇടവക ദിനം ഗംഭീരമായി ആഘോഷിച്ചു. വൈകുന്നേരം ആറിനു റംശാ പ്രാര്‍ഥനയോടുകൂടിയാണു പരിപാടികള്‍ ആരംഭിച്ചത്.

കേരളത്തിലെ പുരാതന ലത്തീന്‍ ക്രിസ്ത്യാനികളുടെ കലയായ ചവിട്ടുനാടകം ഉള്‍പ്പടെ വിവിധ കലാപരിപാടികളില്‍ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു.

ഫാമിലി യൂണിറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജോജോ ജോസ്, സിന്ധു പറമ്പന്‍, കണ്‍വീനര്‍ ഷിബു അലക്സ് എന്നിവര്‍ ഇടവക വികാരി ഫാ. കുര്യാക്കോസ് വാടനയോടൊപ്പം ഇടവകദിനാചരണത്തിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം