ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവ് എം.സി ചാക്കോ നിര്യാതനായി
Monday, September 28, 2015 2:48 AM IST
ഷിക്കാഗോ: പ്രവാസി ക്നാനായക്കാര്‍ക്കുള്ള റീജിയണിന്റെ പ്രഥമ വികാരി ജനറാളും, ഇപ്പോള്‍ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരിയുമായ റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ പിതാവ് എം.സി ചാക്കോ മുത്തോലത്ത് (94), സെപ്റ്റംബര്‍ 25-നു വെള്ളിയാഴ്ച ലോസ്ആഞ്ചലസില്‍ നിര്യാതനായി. പരേതരായ മുത്തോലത്ത് കുര്യാക്കോ & ഏലി ദമ്പതികളുടെ മകനാണ്.

ഭാര്യ: പരേതയായ ആച്ചാമ്മ ഇട്ടി എടാട്ടുകുന്നേല്‍, മക്കള്‍: ജേക്കബ് & വത്സ മുത്തോലത്ത് (ലോസ് ആഞ്ചലസ്), റെവ. ഫാ. എബ്രാഹം മുത്തോലത്ത് (ഷിക്കാഗോ), സി. സാലി എസ്വിഎം. (സ്വിറ്റ്സര്‍ലന്‍ഡ്), ഗ്രേസി & ജോസഫ് പഴയിടത്ത് (ഡിട്രോയിറ്റ്), ജസീന്താ & ജോസഫ് ആട്ടയില്‍ (ലോസ് ആഞ്ചലസ്), വത്സമ്മ & ജോസഫ് വട്ടമറ്റത്തില്‍ (സാന്‍ ഹൊസെ), ലില്ലി & ഫിലിപ് ഓട്ടപ്പള്ളില്‍ (ലോസ് ആഞ്ചലസ്). പിതാവിന്റെ വേര്‍പാടില്‍ ദുഖിതരായിരിക്കുന്ന ബഹു. മുത്തോലത്തച്ചനും, കുടുംബാംഗങ്ങള്‍ക്കും, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായൂടെ പേരിലുള്ള അനുശോചനവും, പ്രാര്‍ത്ഥനകളും അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കര രേഖപ്പെടുത്തി.

സെപ്റ്റംബര്‍ 29-നു ചൊവ്വാഴ്ച രാവിലെ പത്തിനു വിശുദ്ധ ബലിയോടൊപ്പം സംസ്കാരശുശ്രൂഷകളും, ഉച്ചയ്ക്ക് ഒന്നിനു കാലിഫോര്‍ണിയ മിഷന്‍ഹിത്സിലെ, സാന്‍ ഫെര്‍ണാന്‍ഡൊ സെമിത്തേരിയില്‍ (11160 സ്റാന്‍ഫോര്‍ഡ് അവന്യു) സംസ്കാരവും നടത്തുന്നതായിരിക്കും.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി