ഷിജിമോന്‍ വീണ്ടും ടോപ്പ് റിയല്‍ട്ടര്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍
Monday, September 28, 2015 2:48 AM IST
ഡാളസ്: ഈവര്‍ഷത്തെ 'ടോപ്പ് റിയല്‍ട്ടര്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' ആയി ഷിജിമോന്‍ ഇഞ്ചേനാടിനെ വീണ്ടും തെരഞ്ഞെടുത്തു. ടോപ്പ് റിയല്‍ട്ടര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ആണ്. ഡി.ആര്‍ ഹോര്‍ട്ടോണ്‍ ബില്‍ഡേഴ്സ് എല്ലാവര്‍ഷവും നടത്തുന്ന ഈ അവാര്‍ഡിന്റെ പ്രഖ്യാപനം ഹില്‍ട്ടണ്‍ ഹോട്ടലില്‍ വച്ചാണു നടന്നത്. റിയല്‍ എസ്റേറ്റ് രംഗത്ത് ഏറെ അറിയപ്പെടുന്ന ഷിജിമോന്‍ അമേരിക്കയില്‍ കുടിയേറിയിട്ട് പത്തുവര്‍ഷമായി. റിയല്‍ എസ്റേറ്റ് രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്കുന്നവര്‍ക്കുള്ള ബഹുമതിയാണ് ഈ അവാര്‍ഡ്. കഴിഞ്ഞവര്‍ഷം മള്‍ട്ടി മില്യന്‍ ഡോളര്‍ ബിസിനസ് നടത്തിയ ഷിജിമോനെ തേടി നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

'ടോപ്പ് റിയല്‍ട്ടര്‍ പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് ഷിജിമോന്‍ ഡി.ആര്‍. ഹോര്‍ടോണ്‍ ബില്‍ഡേഴ്സ് പ്രസിഡന്റ് ക്രിസ് ലിന്‍ഡ് ഹോസ്റ്, വൈസ് പ്രസിഡന്റ് കിം ഓ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം