ഷിക്കാഗോ: ഷിക്കാഗോയില്‍ വച്ചു നടന്ന പതിനേഴാമത് അന്താരാഷ്ട്ര 56 ചീട്ടുകളി മത്സരത്തില്‍ മോസ്റ് വാല്യൂബിള്‍ പ്ളെയറായി മാത്യൂസ് ചെരുവിലിനെ തിരഞ്ഞെടുത്തു. നിരവധി ടീമുകള്‍ പങ്കെടുത്ത 56 ചീട്ടു കളി മത്സരത്തിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡിട്രോയിറ്റില്‍ നിന്നുള്ള ജോസഫ് മാത്യൂ (അപ്പച്ചന്‍) ആയിരുന്നു.
ഈ വര്‍ഷത്തെ ചാമ്പ്യന്മാരായത് ഷിക്കാഗോയില്‍ നിന്നുള്ള സൈമണ്‍ ചക്കാലപടവില്‍, തോമസ് കടിമ്പള്ളി, കുര്യന്‍ തൊട്ടിച്ചിറയില്‍ എന്നിവരുടെ ടീമാണ്. രണ്ടാം സ്ഥാനം ലഭിച്ചത് ഡിട്രോയിറ്റില്‍ നിന്നുള്ള മാത്യൂസ് ചെരുവില്‍, ജോര്‍ജ് വണ്ണിലം, ജോസഫ് മാത്യൂ എന്നിവര്‍ക്കാണ്. മൂന്നാം സ്ഥാനം ലഭിച്ചത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ടോം തോമസ്, ഷാജി എം തോമസും, ന്യൂജേഴ്സിയില്‍ നിന്നുള്ള ജോര്‍ജ് സൈമണ്‍ എന്നിവരുടെ ടീമിനാണ്. നാലാം സ്ഥാനം ഡിട്രോയിറ്റില്‍ നിന്ന് തന്നെയുള്ള സക്കറിയ, സുരേഷ് സക്കറിയ, വര്‍ഗീസ് എന്നിവരുടെ ടീമിനാണ്.
ജോസഫ് മുല്ലപ്പള്ളി (ചെയര്‍ പേഴ്സണ്‍), കുര്യന്‍ നെല്ലാമറ്റം (ഇവെന്റ്റ് മാനേജര്‍), സൈമണ്‍ ചക്കാലപടവില്‍ & ബിജു കുന്നേല്‍ (ഫുഡ് കോ ഓര്‍ഡീനേറ്റര്‍), കുര്യന്‍ തോട്ടിച്ചിറയില്‍ (രജിസ്ട്രേഷന്‍), ജിമ്മി തോമസ് & സാജു (റ്റെക്നോളോജി), ബെന്നി കളപ്പുരയ്ക്കല്‍, ജോസ് പിണര്‍കയില്‍, മൈക്കല്‍ മണിപറമ്പില്‍, ജോര്‍ജ് പുതുശേരിയില്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്കിയത്.
ജോര്‍ജ് വണ്ണിലമും സുനില്‍ മാത്യൂവും ഗെയിം കണ്ര്േടാള്‍ കമ്മിഷ്ണര്‍മാരായിരുന്നു. മാത്യൂസ് ചെരുവില്‍, ഷാജഹാന്‍ എന്നിവര്‍ റൂള്‍സ് കോ ഓര്‍ഡീനേറ്റര്‍മാരും, ജോസഫ് മത്യൂവും, ജോസ് മുല്ലപ്പള്ളിയും സാബു സ്കറിയയും ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരും ആയിരുന്നു.
റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്