കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Monday, September 28, 2015 2:49 AM IST
ഷിക്കാഗോ: ഹൃസ്വന്ദര്‍ശനത്തിനായി സെപ്റ്റംബര്‍ 27-നു ഞായറാഴ്ച രാവിലെ ഒമ്പതിനു ഷിക്കാഗോയിലെത്തിയ മാവേലിക്കര എം.പിയും, മുന്‍ കേന്ദ്രമന്ത്രിയുമായ കൊടിക്കുന്നില്‍ സുരേഷിനെ ഐഎന്‍ഒസി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ എം.പി സെപ്റ്റംബര്‍ 28-നു തിങ്കാഴ്ച വൈകിട്ട് നടക്കുന്ന ഐഎന്‍ഒസി ചിക്കാഗോ ചാപ്റ്റര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഐഎന്‍ഒസി ഷിക്കാഗോ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം, ആര്‍.വി.പി ജോണി വടക്കുംചിറ, യൂത്ത് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജ്, ചാക്കോച്ചന്‍ കടവില്‍, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം